സമ്പൂർണ വിജയം: വിദ്യാലയങ്ങൾക്ക്​ നഗരസഭയുടെ ആദരം

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂര്‍ണ വിജയം നേടിയ ആലപ്പുഴ നഗരസഭ പരിധിയിലെ 15 സ്കൂളുകളിലെയും പ്രഥമാധ്യാപകരെ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു. മുഹമ്മദന്‍സ് ഗേള്‍സ്, മുഹമ്മദന്‍സ് ബോയ്സ്, ലജനത്തുല്‍ മുഹമ്മദിയ, ലീയോ തേര്‍ട്ടീന്ത്, സെന്‍റ് ജോസഫ്സ്, സെന്‍റ് തോമസ് തുമ്പോളി, ഗവണ്‍മെന്‍റ് വി.എച്ച്.എസ്.എസ് ആര്യാട്, സെന്‍റ് മൈക്കിള്‍സ് തത്തംപള്ളി, എസ്.ഡി.വി ബോയ്സ്, എസ്.ഡി.വി ഗേള്‍സ്, ഗവണ്‍മെന്‍റ് ഗേള്‍സ്, ടി.ഡി തിരുവമ്പാടി, സെന്‍റ് മേരീസ് വട്ടയാല്‍, സെന്‍റ് ആന്‍റണീസ് എന്നീ സ്കൂളുകളാണ് തിളക്കമാര്‍ന്ന വിജയം നേടിയത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സൻ ആര്‍.വിനിത, അംഗങ്ങളായ ബി.നസീര്‍, ജ്യോതിപ്രകാശ്, സുമം സ്കന്ദന്‍, എം.ആര്‍ പ്രേം, കെ.ബാബു, ബി.അജേഷ്, ലിന്‍റ ഫ്രാന്‍സിസ്, ആര്‍.രമേശ്, ശ്രീലേഖ, സതീദേവി, സുമ എന്നിവര്‍ വിവിധ സ്കൂളുകളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.