വിദ്യാര്‍ഥികളെ അഭിനന്ദിച്ച്​ കലക്ടർ

ആലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷ വിജയ ശതമാനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ ജില്ലയിലെ വിദ്യാര്‍ഥികളെ കലക്ടര്‍ ഡോ. രേണുരാജ് അഭിനന്ദിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അധ്വാനവും വിദ്യാഭ്യാസ വകുപ്പി‍ൻെറ കൃത്യമായ ഏകോപനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് കഴിഞ്ഞ വര്‍ഷം നേടിയ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സഹായകമായതെന്ന് കലക്ടര്‍ വിലയിരുത്തി. വയോജന വേദി നേതൃത്വത്തിൽ പീഡന വിരുദ്ധ സെമിനാർ അമ്പലപ്പുഴ: മുതിർന്ന പൗരന്മാരോടുള്ള പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ അമ്പലപ്പുഴ പകൽവീട്ടിൽ കേരള വയോജന വേദി ജില്ല കമ്മിറ്റി നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ സെമിനാർ നടത്തി. കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. എൻ. ഗോപിനാഥ പിള്ള ഉദ്ഘാടനം ചെയ്തു. വയോജനങ്ങളിൽ ചിലർ അവർ പണിതുയർത്തിയ വീടുകളിൽപോലും കടുത്ത മാനസികസംഘർഷങ്ങളും പീഡനങ്ങളും അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ ജില്ല ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആർ. സനൽകുമാർ വിഷയാവതരണം നടത്തി. വയോജന വേദി ജില്ല പ്രസിഡന്‍റ്​ എം. ശ്രീകുമാരൻ തമ്പി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ഡോ. കെ.എം. ബഷീർ, ജില്ല ജോയന്‍റ്​ സെക്രട്ടറി പി. സുകുമാരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.