പ്രതിസന്ധികളിൽ തളരാതെ കുട്ടനാടി‍െൻറ 'വിജയത്തിളക്കം'

പ്രതിസന്ധികളിൽ തളരാതെ കുട്ടനാടി‍ൻെറ 'വിജയത്തിളക്കം' ആലപ്പുഴ: പ്രതിസന്ധികളിൽ പതറാതെയും തളരാതെയും നേടിയ 'കുട്ടനാട്' വിജയഗാഥക്ക്​ തിളക്കമേറെ. ​എസ്​.എസ്​.എൽ.സി പരീക്ഷയിൽ മറ്റ്​ വിദ്യാഭ്യാസ ജില്ലകളെ മറികടന്ന്​ 99.99 ശതമാനം വിജയം നേടിയതിന്​ പിന്നിലെ കഠിനാധ്വാനം ഏറെയാണ്​. കോവിഡിൽ സ്കൂൾ അടച്ചുപൂട്ടിയ കഴിഞ്ഞതവണത്തെ 99.90 ശതമാനം വിജയവും കടന്നായിരുന്നു മുന്നേറ്റം. രണ്ടും മൂന്നും തരംഗങ്ങൾ ആവർത്തിച്ച കോവിഡിൽ കഴിഞ്ഞ അധ്യയനവർഷവും വിദ്യാർഥികൾ ആശ്രയിച്ചിരുന്നത്​ ഓൺലൈൻ പഠനമായിരുന്നു. ഉൾപ്രദേശങ്ങളിലടക്കം റേഞ്ച്​ കിട്ടാതെയുള്ള പഠനം ഏറെ വലഞ്ഞു. പിന്നീട്​ സ്കൂൾ തുറന്നെങ്കിലും ക്ലാസ്​ മുറിയിലെത്താൻ പലർക്കുമായില്ല. വെള്ളപ്പൊക്കവും കനത്ത മഴയുമായിരുന്നു തടസ്സം. ഇതിനൊപ്പം ആലപ്പുഴ-ചങ്ങനാശ്ശേരി പാത നവീകരണ ഭാഗമായി പൊതുഗതാഗ സംവിധാനം നിലച്ചതും വിനയായി. കുറച്ചുനാളുകൾ മാത്രമാണ്​ സ്കൂളിലെത്താനായത്​. വെളിയനാട്‌, കൈനകരി, നീലംപേരൂർ, പുളിങ്കുന്ന്‌ അടക്കമുള്ള പ്രദേശങ്ങളിലായിരുന്നു പ്രശ്നം. സ്കൂൾഭാഗമായി തുറന്നപ്പോഴും ഈ പ്രദേശങ്ങളിൽ അടഞ്ഞുതന്നെയാണ്​ കിടന്നത്​. രണ്ടാമത്​ സ്കൂൾ തുറന്ന ചില മേഖകളിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ്​ എത്തിയത്​. നേരിട്ട പ്രതിസന്ധിക​ളെ മറികടക്കാൻ അധ്യാപകർ, പി.ടി.എ, തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ ചേർന്നൊരുക്കിയ ബദൽ സംവിധാനമാണ്​ വിജയത്തിലേക്ക്​ എത്തിച്ചത്​. കുട്ടനാട്​ വിദ്യാഭ്യാസ ജില്ലയിൽനിന്ന്​ ഇക്കുറി പരീക്ഷയൊഴുതിയ 1955പേരിൽ രണ്ടുപേർ മാത്രമാണ്​ തോറ്റത്​. 31 സ്കൂളുകൾ​ നൂറുമേനി വിജയവും നേടി. 160പേർ എപ്ലസ്​ നേടിയാണ്​ വിജയിച്ചത്​. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.