വയോജന സംരക്ഷണ സന്ദേശ പ്രചാരണ ജാഥക്ക്​ തുടക്കം

അരൂർ: സാമൂഹിക നീതി വകുപ്പ് ജില്ല ഓഫിസ്​ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്​കരണദിനം ആചരിച്ചു. വാഹന പ്രചാരണ ജാഥയുടെയും ബൈക്ക് റാലിയുടെയും ഫ്ലാഗ് ഓഫ് അരൂർ ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. അരൂർ പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി സംസാരിച്ചു. അരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ബിജു, ബ്ലോക്ക് പഞ്ചായത്ത് മെംബർ വിജയകുമാരി, പഞ്ചായത്ത്​ അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, ബി.കെ. ഉദയകുമാർ, അമ്പിളി ഷിബു, കവിത ശരവണൻ, ജില്ല സാമൂഹികനീതി ഓഫിസർ എ.ഒ. അബീൻ, ജില്ല കോഓഡിനേറ്റർ എം.സി. ജിൻസ് എന്നിവർ പങ്കെടുത്തു. ചിത്രം . വയോജന സംരക്ഷണ സന്ദേശ വാഹന പ്രചാരണ ജാഥയുടെയും ബൈക്ക് റാലിയുടെയും ഫ്ലാഗ് ഓഫ് ദലീമ ജോജോ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.