സി.കെ. ഉദയകുമാറി‍െൻറ സംസ്കാരം ബുധനാഴ്ച നടക്കും

സി.കെ. ഉദയകുമാറി‍ൻെറ സംസ്കാരം ബുധനാഴ്ച നടക്കും ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ സി.കെ. ഉദയകുമാറി‍ൻെറ (62) സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. മൃതദേഹം ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽനിന്ന്​ രാവിലെ 10.15ന് പി.കെ. കുഞ്ഞച്ചൻ സ്മാരക മന്ദിരത്തിലും 12ന് വെണ്മണി കല്യാത്ര ലോക്കൽ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെച്ചശേഷം 12.30ന് വെണ്മണി പാറച്ചന്തയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം നാലിന് വീട്ടുവളപ്പിൽ നടക്കും. തുടർന്ന് അനുശോചനയോഗം ചേരും. മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ചെങ്ങന്നൂർ ഏരിയ കമ്മിറ്റി യോഗവും അനുശോചനം രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.