അനുസ്മരണവും ചിത്രരചന മത്സരവും നടത്തി

അരൂര്‍: പുരോഗമന കലാസാഹിത്യസംഘം മേഖല കമ്മിറ്റി ആഭിമുഖ്യത്തില്‍ ജി. ഷണ്മുഖന്‍ പിള്ള, കെ.കെ. ഉദയകുമാര്‍, വി.എം. മൃത്യുഞ്ജയന്‍ എന്നിവരുടെ അനുസ്മരണം നടത്തി. സംഘം മേഖല പ്രസിഡന്‍റ്​ ബിജോയ് കുമാർ അധ്യക്ഷതവഹിച്ച സമ്മേളനം ഏരിയ സെക്രട്ടറി എം. സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി. രമേശന്‍, എന്‍.കെ. സുരേന്ദ്രന്‍, പി.എസ്. വിനായകന്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി, എന്‍. രമേശന്‍, കെ.ആര്‍. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. ശരവണന്‍, ശിവദാസന്‍ പിള്ള, ദീപ സുധീര്‍, കെ.പി. സുധാകരന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. രാവിലെ സ്‌കൂള്‍ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ ഉദയകുമാര്‍ സ്മാരക ചിത്രരചന മത്സരം ഡാനി നന്ദന്‍ ഉദ്ഘാടനം ചെയ്തു. അരൂര്‍ മേഖലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് 60ൽപരം കുട്ടികള്‍ പങ്കെടുത്തു. യു.പി വിഭാഗത്തില്‍ കെ.എസ്. അതുല്‍, ആഗ്​ന സാറ, കെ.ജെ. കാശിനാഥന്‍ എന്നിവരും പ്രൈമറി വിഭാഗത്തില്‍ വൈഗ കെ.പി. ദര്‍ശന, കെ.എസ്. നിത്യ എന്നിവരും കെ.ജി വിഭാഗത്തില്‍ അനുമിഖ, പത്മാവതി, ദേവ്നന്ദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്‌കൂളുകള്‍ വഴി വിതരണം ചെയ്യുമെന്ന് സെക്രട്ടറി എന്‍. രമേശന്‍ അറിയിച്ചു. സി.ആര്‍. സിദ്ധപ്പന്‍, പി.ജെ. സോജി, കെ.വി. അജയന്‍, പി.വി. ലാലു, കെ.കെ. അജയഘോഷ് നേതൃത്വം എന്നിവർ നല്‍കി. ചിത്രം ഉദയകുമാര്‍ സ്മാരക ചിത്രരചന മത്സരത്തിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.