പൂച്ചാക്കൽ: ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓടമ്പള്ളി ഗവ. യു.പി സ്കൂളിലെ കുട്ടികൾ ബ്ലോക്ക് ഓഫിസിനു മുന്നിൽ ബാലവേല വിരുദ്ധ ദിനാചരണ സന്ദേശ നിശ്ചലദൃശ്യവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. സൈക്കിൾ റാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ് മാസ്റ്റർ അഹമ്മദ് കുഞ്ഞ് ആശാൻ, വിദ്യാർഥികളായ അപർണ, ശ്രീലക്ഷ്മി എന്നിവർ സന്ദേശം നൽകി. അധ്യാപകരായ ശാരി, ആശ, മായ, സുജി, ഹന്നത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രം : ബാലവേല വിരുദ്ധദിനാചരണ സൈക്കിൾ റാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.