ഞങ്ങളും കൃഷിയിലേക്ക്; സി.പി.ഐ ബ്രാഞ്ചുകളിൽ പച്ചക്കറി കൃഷി

ആലപ്പുഴ: ആഗസ്റ്റ് 21 മുതൽ 24 വരെ ഹരിപ്പാട് നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തി‍ൻെറ ഭാഗമായി 24ന് ജില്ലയിലെ ബ്രാഞ്ചുകൾ പച്ചക്കറി കൃഷി ആരംഭിക്കും. കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക്​ പിന്തുണ നൽകിയാണ്​ 1500 കേന്ദ്രങ്ങളിൽ കൃഷി ആരംഭിക്കുക. പരിപാടി വിജയിപ്പിക്കാൻ മണ്ഡലം സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. ജി. സോഹൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ നേതാവ് രമണി ജോർജി‍ൻെറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 10 കെ.വി.എ ശേഷിയുള്ള സ്റ്റെബിലൈസര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 18ന് വൈകുന്നേരം മൂന്നിനകം സൂപ്രണ്ട്, ഗവണ്‍മെന്‍റ്​ ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തില്‍ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.