മുതിര്‍ന്ന പൗരന്മാരോട്​ അതിക്രമം; ബോധവത്കരണ ദിനം ഇന്ന്

ആലപ്പുഴ: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ ദിനാചരണ ഭാഗമായി സാമൂഹ്യ നീതി വകുപ്പ്​ ആഭിമുഖ്യത്തിൽ ജില്ലയിൽ ബുധനാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലതല ഉദ്ഘാടനം രാവിലെ 10ന് ദലീമ ജോജോ എം.എല്‍.എ. അരൂരിൽ നിര്‍വഹിക്കും. അരൂര്‍ സെന്‍റ്​. അഗസ്റ്റിന്‍ പള്ളിക്ക് എതിര്‍വശം നടക്കുന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായ പ്രചാരണ ജാഥയുടെ ഫ്ലാഗ് ഓഫ് ജില്ല കലക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിക്കും. വൈകീട്ട് അഞ്ചിന് കായംകുളം മുനിസിപ്പല്‍ ടി.ഡി.എം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സൻ പി. ശശികല ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.