എം.എല്‍.എക്ക് നേരെ ആക്രമണം: വ്യാപക പ്രതിഷേധം

മാവേലിക്കര: മുഖ്യമന്ത്രിക്കു നേരേയും കിളിമാനൂരില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എക്ക് നേരേയും കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ മാവേലിക്കരയില്‍ വ്യാപക പ്രതിഷേധം. മാവേലിക്കര നഗരത്തില്‍ സി.പി.എം പ്രതിഷേധ റാലിയും യോഗവും നടത്തി. ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുരളി തഴക്കര അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ച രാത്രി പത്തരക്ക് വാഹനം തടഞ്ഞു നിര്‍ത്തിയാണ് എം.എല്‍.എക്കുനേരേ ആക്രമണമുണ്ടായത്. എം.എല്‍.എയുടെ വാഹനത്തിന് കേടുപാടുണ്ടായി. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ് മാവേലിക്കരയിലെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. അക്രമം മാപ്പര്‍ഹിക്കുന്നതല്ലെന്ന് എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.