യുവാവി‍െൻറ സമയോചിത ഇടപെടൽ; ലോറിക്കടിയിൽപെട്ട സൈക്കിൾ യാത്രക്കാര‍നെ​ രക്ഷിച്ചു

യുവാവി‍ൻെറ സമയോചിത ഇടപെടൽ; ലോറിക്കടിയിൽപെട്ട സൈക്കിൾ യാത്രക്കാര‍നെ​ രക്ഷിച്ചു അരൂർ: യുവാവി‍ൻെറ സമയോചിത ഇടപെടലിൽ സൈക്കിൾ യാത്രികനായ വയോധികന്​ ജീവൻ തിരിച്ചുകിട്ടി. മരംവെട്ട് തൊഴിലാളി അരൂർ 17ാം വാർഡിൽ ദേവസ്വം പറമ്പ് രവിയാണ്​ (60) രക്ഷപ്പെട്ടത്​. കഴിഞ്ഞദിവസം രാവിലെ അരൂർ അമ്പലം ജങ്​ഷനിലാണ്​ സംഭവം. ഗതാഗതത്തിരക്കേറിയ സമയത്ത് കണ്ടെയ്​നർ ലോറിയുടെ അടിയിൽപെട്ടുപോയ രവിയെ രക്ഷിക്കാൻ ശ്രീശുകൻ മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതിനിടെ ലോറി നിർത്താൻ ഡ്രൈവറെ ആംഗ്യം കാണിച്ച​ശേഷം ലോറിക്കടിയിൽനിന്ന് യാത്രക്കാരനെയും സൈക്കിളും വലിച്ച് പുറത്തെടുത്തു. ചിത്രം: ലോറിക്കടിയിൽനിന്ന്​ രക്ഷപ്പെട്ട രവിയും രക്ഷകനായ ശ്രീശുകനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.