പത്ത് ലിറ്റർ വിദേശമദ്യം പിടികൂടി

ആറാട്ടുപുഴ: സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പത്തു ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. മുതുകുളം തെക്ക് തുണ്ടികിഴക്കതിൽ മണിക്കുട്ടനെ അറസ്റ്റു ചെയ്തു. സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഹരിപ്പാട് എക്‌സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനക്കിടെ മുതുകുളം കരുണാമുറ്റം ജങ്ഷനു കിഴക്കു ഭാഗത്തു വെച്ചാണ് മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫിസർമാരായ എസ്. അക്ബർ, എം.ആർ. സുരേഷ്, എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്‌സൈസ് ഓഫിസർ അരുൺ എന്നിവരാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.