എസ്.ഐയെ വെട്ടിയ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്​

ചാരുംമൂട്: പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്.ഐയെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയെ റിമാൻഡ്​ ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിനും പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തു. നൂറനാട് പൊലീസ് സ്റ്റേഷനിലെ ചാർജ് എസ്.ഐ വി.ആർ. അരുൺകുമാറിനെ വെട്ടിയ പ്രതി നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതനെയാണ് (48) മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്. ഇടത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റ എസ്.ഐ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് ആറോടെ പൊലീസ് സ്റ്റേഷന്​ സമീപത്തെ പാറ ജങ്ഷനടുത്തായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.