ആലപ്പുഴ: സംസ്ഥാനത്ത് മനുഷ്യച്ചങ്ങല പടുത്തുയർത്തിയ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന്‍റെ ചങ്ങലക്കുള്ളിലാണ് കഴിയുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ജനങ്ങളെ വെല്ലുവിളിച്ച് മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല. സമരത്തിന്റെ നാൾവഴികളിൽ പിണറായി വിജയന് രാജിവെച്ച് ഇറങ്ങിപ്പോകേണ്ടി വരും. പൊലീസ് തേർവാഴ്ചയിൽ ജനകീയ സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല യുവതി കൺവെൻഷൻ ആലപ്പുഴ: എ.ഐ.വൈ.എഫ് ജില്ല യുവതി കൺവെൻഷൻ കലവൂരിൽ നടന്നു. കൊച്ചിൻ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ഷെമീറ ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, മഹിള സംഘം ജില്ല സെക്രട്ടറി ദീപ്തി അജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എ. ശോഭ, സംസ്ഥാന കമ്മിറ്റി അംഗം ആർ. അഞ്ജലി, വർക്കിങ് വുമൺസ് ജില്ല പ്രസിഡന്റ് സംഗീത ഷംനാദ്, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ജില്ല ജോയന്‍റ് സെക്രട്ടറി വാണി വിശ്വനാഥ് സ്വാഗതവും എം. രാധിക നന്ദി പറഞ്ഞു. ജില്ല യുവതി സബ് കമ്മിറ്റി ഭാരവാഹികളായി ഷെമീറ ഹാരിസ് (കൺ), പി.എസ്. ഷീനമോൾ, എം.രാധിക (ജോ. കൺ) എന്നിവരെ തെരഞ്ഞെടുത്തു. APL AIYF എ.ഐ.വൈ.എഫ് ജില്ല യുവതി കൺവെൻഷൻ കൊച്ചിൻ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.