നയൻതാരയും ഭർത്താവും ചെട്ടികുളങ്ങരയിൽ ദർശനം നടത്തി

മാവേലിക്കര: പ്രശസ്ത ചലച്ചിത്ര താരം നയൻതാരയും, ഭർത്താവ് വിഘ്നേഷ് ശിവയും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ ചാന്താട്ടം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി പ്രസാദം നൽകി. ദർശനത്തിനുശേഷം ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഓഫിസിൽ എത്തിയ ദമ്പതികളെ പ്രസിഡൻറ് എം.കെ. രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ എന്നിവർ ഉപഹാരം നൽകി സ്വീകരിച്ചു. ഫോട്ടോ: ചലച്ചിത്രതാരം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവ എന്നിവരെ ചെട്ടികുളങ്ങര ഹിന്ദുമത കൺവെൻഷൻ ഓഫിസിൽ സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.