മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ചേർത്തല: സ്വർണക്കടത്ത് കേസിൽ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. ചെങ്ങണ്ടയിൽനിന്ന്​ ആരംഭിച്ച പ്രകടനം നെടുമ്പ്രക്കാട് പള്ളിക്കവലയിൽ സമാപിച്ചു. സമ്മേളനം ടി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ബി. ഫൈസൽ അധ്യക്ഷതവഹിച്ചു. ജി. സുരേഷ്ബാബു, സി.ആർ. സാനു, അരുൺലാൽ, രജിൻ, രവിപ്രസാദ്, ഹരീന്ദ്രബാബു, പി.എസ്. സുരേഷ് ബാബു ,ബിജുമോൻ, രഞ്ജിത്, കുര്യാക്കോസ്, ബാബുരാജ്, സജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.