പ്രവാചകനെ അവഹേളിച്ചവർ മാപ്പ് പറയണം -സമസ്ത

കായംകുളം: പ്രവാചകനെ അവഹേളിച്ചവർ സമൂഹത്തോട് മാപ്പ് പറയണമെന്ന് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ മേഖല വാർഷിക യോഗം ആവശ്യപ്പെട്ടു. നുസ്റത്തുൽ ഇഖ്​വാൻ സാംസ്കാരിക സംഘം പ്രസിഡന്റ് കെ.എ. വാഹിദ് യോഗം ഉദ്ഘാടനം ചെയ്തു. മുഫത്തിശ് അഷറഫ് മന്നാനി തൊടുപുഴ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് എം. അബ്ദുൽ ഖാദിർ ദാരിമി പ്രാർഥന നിർവഹിച്ചു. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് എ.എ. വാഹിദ് മുഖ്യപ്രഭാഷണം നടത്തി. എ. ഷംസുദ്ദീൻ മുസ്​ലിയാർ, അബ്ദുൽ വഹാബ് റശാദി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. അബ്ദുൽ ഖാദിർ ദാരിമി (പ്രസി), അബൂബക്കർ തങ്ങൾ, അബ്ദുൽ റഷീദ് മന്നാനി (വൈസ് ചെയർ), അബ്ദുൽ സലീം അസ്‌ലമി (ജന.സെക്ര), അബ്ദുൽ കലാം മുസ്​ലിയാർ, നിഷാദ് ബദ്‌രി (സെക്ര), അബ്ദുൽ ഗഫൂർ മുസ്​ലിയാർ (ട്രഷ), എം. അബ്ദുൽ വാഹിദ് മാസ്റ്റർ (ഐ.ടി കോഓഡിനേറ്റർ), എം. സെയ്തുമുഹമ്മദ് ദാരിമി (പരീക്ഷ ബോർഡ് ചെയർമാൻ) ഇസ്മാഈൽ മുസ്​ലിയാർ, അബ്ദുൽ അസീസ് മുസ്​ലിയാർ (വൈസ് ചെയർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.