പോത്തുകള്‍ കൃഷി നശിപ്പിച്ചു

അമ്പലപ്പുഴ: . നീർക്കുന്നം ഗുരുപ്രിയയിൽ മധു കൃഷി ചെയ്ത വാഴകളും തെങ്ങിൻ തൈകളും ഉൾപ്പെടെയുള്ള വിളകളാണ് നശിപ്പിച്ചത്. തൊട്ടടുത്ത് കൃഷിയില്ലാതെ കിടക്കുന്ന പാടത്ത് നിരവധി പോത്തുകളെ തീറ്റക്കായി ഇറക്കിയിരുന്നു. ഇവ കരകൃഷി ചെയ്യുന്ന സ്ഥലങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്. മധുവിന്‍റെ ഉടമസ്ഥതയിലുള്ള കുലച്ച 25ലധികം ഏത്തവാഴകളും തെങ്ങിൻ തൈകളും നശിപ്പിച്ചു. ഇത് സംബന്ധിച്ച് കൃഷി ഭവൻ, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുമെന്ന് മധു പറഞ്ഞു. കേരള കർഷക സംഘം മേഖല സെക്രട്ടറി ലാലിച്ചൻ, കമ്മിറ്റി അംഗങ്ങളായ റഷീദ്, എച്ച്. താജുദ്ദീൻ എന്നിവർ ഇവിടം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.