സദർ കോൺഫറൻസ്

ആലപ്പുഴ: കെ.എൻ.എം മർക്കസുദ്ദഅവ സംഘടിപ്പിച്ചു. ആലപ്പുഴ വലിയകുളം മസ്ജിദ് റഹ്‌മയിൽ കെ.എൻ.എം ദക്ഷിണ മേഖലയിലെ സി.ഐ.ഇ.ആറിന്​ കീഴിലുള്ള മദ്റസ സദർ മുദരിസുമാരെ ഉൾപ്പെടുത്തി 'സകൂൻ' എന്ന പേരിൽ അധ്യാപകർക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. സി.ഐ.ഇ.ആർ ജില്ല ചെയർമാൻ എ.പി. നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ സൗത്ത് സോൺ പ്രസിഡന്റ്‌ ശാക്കിർ ആലുവ ഉദ്‌ഘാടനം നിർവഹിച്ചു. സൗത്ത് സോൺ ജനറൽ സെക്രട്ടറി സലീം കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. എസ്. കലാമുദ്ദീൻ സംസാരിച്ചു. അബ്ദുൽ വഹാബ് നന്മണ്ട ക്ലാസെടുത്തു. ഷെമീർ ഫലാഹി സമാപന പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.