ശ്രീഗോകുലം കാറ്ററിങ് കോളജിൽ പുതിയ കെട്ടിട സമുച്ചയം തുറന്നു കൊച്ചി: ശ്രീഗോകുലം എസ്.എൻ.ജി.എം കാറ്ററിങ് കോളജിൽ പുതിയ കെട്ടിട സമുച്ചയം എ.എം. ആരിഫ് എംപിയും ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ തുറവൂരിൽ ശ്രീ ഗോകുലം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍റെ 26 ഏക്കറിലുള്ള കാമ്പസിലാണ് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യങ്ങളോടെ കാറ്ററിംഗ് കോളജ് പ്രവർത്തിക്കുന്നത്. കേരള യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഹോട്ടൽ മാനേജ്‌മെന്‍റ് പ്രഫഷനൽ ഡിഗ്രി (ബി.എച്ച്.എം.സി.ടി) കോഴ്സാണ് ഇവിടെയുള്ളത്. ഇതിന് ഭാരത സർക്കാറിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ (എ.ഐ.സി.ടി.ഇ) അംഗീകാരമുണ്ട്. കോഴ്സ് പാസാകുന്നവർക്ക് മറ്റ് സാങ്കേതിക തടസ്സങ്ങളില്ലാതെ വിദേശ രാജ്യങ്ങളിൽ ജോലിയിൽ പ്രവേശിക്കാം. ഇംഗ്ലീഷിന് പുറമേ ഫ്രഞ്ചും പഠന വിഷയമാണ്. ഐ.ഇ.എൽ.ടി.എസ് പരിശീലനവും നൽകും. ഫ്രണ്ട് ഓഫിസ് ഓപറേഷൻ, ഹൗസ് കീപ്പിങ്, ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളാണ് സിലബസിലുള്ളത്. 120 സീറ്റുകളാണുള്ളത്. 50 ശതമാനം സീറ്റുകൾ കേരള യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴി മെറിറ്റിലും 50 ശതമാനം മാനേജ്മെന്‍റ് ക്വാട്ടയിലുമാണ്. പഠിച്ചിറങ്ങുന്നവർക്ക് ശ്രീഗോകുലം ഗ്രൂപ്പിന്‍റെ തന്നെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും മറ്റ് ഹോട്ടലുകളിലും പ്ലേസ്മെന്റ് നൽകും. പ്ലസ് ടുവിന് 50% മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9188260700. വെബ്സൈറ്റ്: www.gokulamsngm.in pic: ekg gokulam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.