കരിമണൽ ഖനന വിരുദ്ധ സത്യഗ്രഹം ഒന്നാം വാർഷികം

അമ്പലപ്പുഴ: മണൽ തീരങ്ങൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും നിയമങ്ങൾ നിർമിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക സുമൈറ അബ്ദുലാലി പറഞ്ഞു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ ഒന്നാം വാർഷിക ഭാഗമായി തോട്ടപ്പള്ളി ബീച്ചിൽ പ്രതിഷേധ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുമൈറ. ജലസമ്പത്തും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കാൻ മണൽ സംരക്ഷണം അനിവാര്യമാണെന്ന് മുഖ്യപ്രസംഗം നടത്തിയ മുൻ ദുരന്ത നിവാരണ ഡയറക്ടർ ഡോ. കെ.ജി. താര പറഞ്ഞു. കെ. ചന്ദ്രൻ സത്യഗ്രഹം അനുഷ്​ഠിച്ചു. സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. രാജീവൻ ഡെമോക്രാറ്റിക് വിമൻസ് ഫോറം സംസ്ഥാന സെക്രട്ടറി ജബീന ഇഷാദ്, പാർഥസാരഥി വർമ, എസ്. സീതി ലാൽ, നാസർ ആറാട്ടുപുഴ, ബി. ഭദ്രൻ, കെ.സി. ശ്രീകുമാർ, ആർ. ഷീല, ടി.ആർ. രാജിമോൾ, ഷിബു പ്രകാശ്, സിന്ധു ജയിംസ്, അർജുനൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.