മുഖ്യമന്ത്രിക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​ പതിച്ച്​ യൂത്ത് ​ലീഗ്​ പ്രതിഷേധം

ആലപ്പുഴ: അധോലോക നായകനായ ചരിത്രത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതര ആരോപണം നേരിട്ടിട്ടും ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ എസ്.പി ഓഫിസിന് മുന്നില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ എസ്.പി ഓഫിസ് എത്തുന്നതിനുമുമ്പേ പൊലീസ് തടഞ്ഞു. തുടര്‍ന്ന്, എസ്.പി ഓഫിസിന് സമീപം പിണറായി വിജയനെതിരായ ലുക്കൗട്ട് നോട്ടീസ് പതിച്ചു. ജില്ല പ്രസിഡന്‍റ്​ പി. ബിജു അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ല പ്രസിഡന്റ് എ. എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, സെക്രട്ടറിമാരായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ്, യൂത്ത്‌ ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ഷാഫി കാട്ടില്‍, ട്രഷറര്‍ ഷിബി കാസിം, മുസ്‌ലിം ലീഗ് ടൗണ്‍ പ്രസിഡന്‍റ്​ എ.എം. നൗഫല്‍, യൂത്ത്‌ ലീഗ് ഭാരവാഹികളായ എസ്. അന്‍സാരി, സാബു ഇലവുംമൂട്ടില്‍, ഷിഹാബ് ചാവടി, റഹീസ് വയലാര്‍, നാസിം വലിയമരം, തന്‍സീം പുന്നപ്ര, സലിം ഖാന്‍, സദ്ദാം ഹരിപ്പാട്, ഷാജഹാന്‍ വലിയവീടന്‍, ഷെബീര്‍ കാലിച്ചാക്ക്കടയില്‍, അല്‍ത്താഫ് നാസര്‍, നിസാര്‍ അബ്ബാസ്, മന്‍സൂര്‍, സജീവ് റാവു, അനീഷ് എന്നിവർ പങ്കെടുത്തു. -ചിത്രം-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.