പ്രവാചകനിന്ദക്കെതിരെ പ്രതിഷേധമിരമ്പി

ആലപ്പുഴ: പ്രവാചകനിന്ദക്കെതിരെ നാടെങ്ങും പ്രതിഷേധമിരമ്പി. ജുമാ നമസ്കാരത്തിനുശേഷം പള്ളികൾ കേന്ദ്രീകരിച്ചാണ്​ മിക്കയിടത്തും പ്രതിഷേധം നടന്നത്​. മുഹമ്മദ്​നബിക്കെതിരെ പരാമർശം നടത്തിയ ബി​.ജെ.പി നേതാക്കളെ അറസ്റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്ലക്കാർഡ്​ ഉയർത്തി വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിന്​ വിശ്വാസികൾ പ​ങ്കെടുത്തു. നീർക്കുന്നം മസ്ജിദുൽ ഇജാബ മഹല്ല്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം മഹല്ല്​ ഇമാമും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റുമായ ഹദിയത്തുല്ല തങ്ങൾ ഐദറൂസി ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി വിളക്കേഴം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ് മൂത്തേടം, ട്രഷറർ ഷാഹു മാവുങ്കൽ മഹല്ല്​ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, മഹല്ല്​ അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.