ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

മാവേലിക്കര: പ്രകൃതിയുടെ വിവിധ ഭാവങ്ങളെ വർണാഭമാക്കിയ . ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളും സംവേദിക്കുന്ന വിവിധ മുഹൂർത്തങ്ങളെ ദൃശ്യമാക്കുന്നതായിരുന്നു 60ലേറെ ഫോട്ടോഗ്രാഫർമാരുടെ 75ഓളം ചിത്രങ്ങൾ. പരിസ്ഥിതി ദിനാചരണവും ഫോട്ടോ പ്രദർശനവും മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ ഗിരീഷ് ഓറഞ്ച് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് കെ.പി. വിദ്യാധരൻ ഉണ്ണിത്താൻ പരിസ്ഥിതി സന്ദേശം നൽകി. ഫോട്ടോ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ഫോട്ടോ പ്രദർശനത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.