പുരസ്കാര വിതരണം ഇന്ന്

ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജർ കൊപ്പാറ എസ്. നാരായണൻ നായരുടെ സ്മരണാർഥം സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ കൊപ്പാറ എസ്. നാരായണൻ നായർ പുരസ്കാര വിതരണം ശനിയാഴ്ച നടക്കും. രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൊപ്പാറ അനുസ്മരണ സമ്മേളനത്തിൽ വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരകുട്ടി മാരാർക്ക് പി.സി. വിഷ്ണുനാഥ് എം.എൽ.എ പുരസ്കാരം നൽകും. എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മികവ് തെളിയിച്ച കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, എച്ച്.എം എ.കെ. ബബിത, മാനേജർ ഇൻ ചാർജ് കെ.എൻ. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എസ്. ഹരികുമാർ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ്. ജമാൽ, സ്റ്റാഫ് സെക്രട്ടറി സി. അനിൽകുമാർ എന്നിവർ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.