വെള്ളപ്പൊക്കം: കുട്ടനാട്ടിൽ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം

ആദ്യദിനം 512 പേരുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്തു ആലപ്പുഴ: വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടമാകുന്ന കുട്ടനാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഡിജിറ്റൈസേഷന്‍ നടപടികള്‍ക്ക് തുടക്കമായി. ആദ്യദിനം 512 പേരുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്തു. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഐ.ടി മിഷൻ സഹകരണത്തോടെയാണ് രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നത്. സബ് കലക്​ടര്‍ സൂരജ് ഷാജിയാണ് നടപടി ഏകോപിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി കുട്ടനാട് താലൂക്കിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സൗജന്യ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സ്​റ്റേറേജ് സംവിധാനമായ ഡിജി ലോക്കര്‍ ഉപയോഗിച്ചാണ് പ്രധാന രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നത്. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ്​ ലൈസന്‍സ്, എസ്.എസ്.എല്‍.സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്​, ആധാരം, പട്ടയരേഖ, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഇലക്ട്രോണിക് രൂപത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ ഇവ ഓണ്‍ലൈനില്‍ ലഭ്യമാകും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റൈസ് ചെയ്യേണ്ട രേഖകളുടെ അസ്സല്‍ എന്നിവ ഹാജരാക്കണം. ചമ്പക്കുളം പടിപ്പുരക്കല്‍ ഓഡിറ്റോറിയത്തില്‍ കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം നിർവഹിച്ചു ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജലജ കുമാരി അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ സൂരജ് ഷാജി പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജിന്‍സി ജോളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എസ്. ശ്രീകാന്ത്, കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ സംഗീത് സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. APL DIGILOCKER KUTTANAD കുട്ടനാട്ടില്‍ രേഖകള്‍ ഡിജിറ്റൈസ് പദ്ധതിയുടെ ഉദ്ഘാടനം കലക്ടർ ഡോ. രേണുരാജ് നിര്‍വഹിക്കുന്നു പരിപാടികൾ ഇന്ന്​ ആലപ്പുഴ പ്രിൻസ്​ ഹോട്ടൽ: കേരള സ്​റ്റേറ്റ്​ ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം, മാധ്യമസെമിനാർ ഉദ്​ഘാടനം മന്ത്രി വീണ ജോർജ് ​-ഉച്ച. 2.00 ​ആലപ്പുഴ കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡിനു സമീപം: ജനതാദൾ എസ്​ പ്രചാരണ പരിപാടി സംസ്ഥാനതല ഉദ്​ഘാടനം മാത്യു ടി. തോമസ്​ എം.എൽ.എ -രാവിലെ 10.30 ചേർത്തല മണപ്പുറം​ സെന്‍റ്​ തെരേസാസ്​ സ്​കൂൾ: വോയ്​സ്​ ഇന്ത്യ അവാർഡ്​ വിതരണ സമ്മേളനം -രാവിലെ 9.45 കണിയാംകുളം എസ്​.എൻ.ഡി.പി ഹാൾ: വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സമ്മേളനം -രാവി​ലെ 11.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.