ആലപ്പുഴയെ സമ്പൂർണ ശുചിത്വ മണ്ഡലമാക്കും -എം.എൽ.എ

ആലപ്പുഴ: ആലപ്പുഴയെ സമ്പൂർണ ശുചിത്വ മണ്ഡലമാക്കി മാറ്റുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. സമ്പൂർണ ശുചിത്വ മണ്ഡലമാക്കി മാറ്റാനുള്ള പ്രവർത്തനം നടന്നുവരുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതികൾ നടത്തിവരുന്നതെന്നും ശാസ്ത്രീയ മാർഗങ്ങളിലൂടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ഈ നേട്ടം ഉടൻ കൈവരിക്കുമെന്നും എം.എൽ.എ പറഞ്ഞു. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' സന്ദേശം ഉയർത്തി നടത്തുന്ന മാലിന്യ നിർമാർജന കാമ്പയിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കുള്ള യൂനിഫോമും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. (മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കുള്ള യൂനിഫോമും അനുബന്ധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കുന്നു) apl marari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.