ആലപ്പുഴ: വൈദികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. വൈദികന്‍റെ സഹോദരൻ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. ഇടവകയിലെ ഒരാൾ ദരിദ്രരായവർക്ക് വീടുവെച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷകണക്കിന് രൂപ വൈദികനിൽനിന്ന് വാങ്ങി വഞ്ചിച്ചെന്നും മരണമൊഴിയായി കണ്ടെടുത്ത കത്തിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. മേയ് 31ന് വൈകീട്ട് 4.15ന് പള്ളിയിലെ പാരിഷ്ഹാളിലെ സ്റ്റേജിലാണ് കാളാത്ത് സെന്‍റ് പോൾസ് റോമൻ കത്തോലിക്ക പള്ളി വൈദികൻ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരാതി ലഭിച്ച സാഹചര്യത്തിൽ ബന്ധുക്കളിൽനിന്നടക്കം പൊലീസ് വരുംദിവസം മൊഴിയെടുക്കും. മാലിന്യസംസ്കരണം ഇനി കുട്ടികൾ പഠിപ്പിക്കും ആലപ്പുഴ: പരിസ്ഥിതിദിന വാരാചരണ ഭാഗമായി നഗരസഭ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും വിവിധ മാലിന്യസംസ്കരണരീതികളും അവയുടെ പ്രാധാന്യവും വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ അസംബ്ലിയിൽ ബോധവത്കരണ ക്ലാസ് നടത്തും. അസംബ്ലിയിൽ 15 മിനിറ്റ് നേരം വിദ്യാർഥികൾ സംസാരിക്കും. ഇതിനൊപ്പം പ്രതിജ്ഞ ചൊല്ലും. നഗരപരിധിയിലെ 42 സ്കൂളുകളിലെയും കുട്ടികൾക്ക് മാലിന്യസംസ്കരണത്തിന്‍റെ ശാസ്ത്രീയ വശങ്ങൾ പരിചയപ്പെടുത്തും. ബയോബിന്നിന്റെ ഉപയോഗവും എയ്റോബിക് യൂനിറ്റിന്റെയും ഹരിതകർമസേനയുടെയും ആവശ്യകത ഇനി കുട്ടികൾ വീട്ടിലെത്തി മുതിർന്നവരെ പഠിപ്പിക്കും. ക്ലാസുകളിൽ വിഷയാവതരണം നടത്തുന്നവർക്കായുള്ള പരിശീലന ക്ലാസ് നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ചു. കാൻ ആലപ്പി പ്രവർത്തകൻ രോഹിത് ജോസഫ് പരിശീലനം നൽകി. നഗരസഭ അധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ്, എ.എസ്. കവിത, നസീർ പുന്നക്കൽ, ലിന്റ ഫ്രാന്‍സിസ്, റഹിയാനത്ത്, സിമി, മോനിഷ ശ്യാം, രാഖി രജികുമാര്‍, പ്രിൻസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.