കെ.എസ്​.ആർ.ടി.സി റിപ്പോർട്ടുകൾ പലതും സത്യവിരുദ്ധം -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: കെ.എസ്​.ആർ.ടി.സി സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പലതും സത്യവിരുദ്ധമെന്ന് മനുഷ്യാവകാശ കമീഷൻ. ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ കൃത്യതയോടും സത്യസന്ധമായും നൽകണമെന്ന് കമീഷൻ കെ.എസ്​.ആർ.ടി.സി മാനേജിങ്​ ഡയറക്ടർക്ക്​ നിർദേശം നൽകി. സ്റ്റാൻഡുകളിലെ കുഴികൾ നന്നാക്കണമെന്ന്​ ആവശ്യപ്പട്ട് സമർപ്പിച്ച പരാതിയിലാണ്​ കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. സ്റ്റാൻഡും ഡിപ്പോയും ശുചിയായി സൂക്ഷിക്കുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി സമർപ്പിച്ച റിപ്പോർട്ട്. ചെങ്ങന്നൂർ, മാവേലിക്കര, പന്തളം, അടൂർ സ്​റ്റേഷനുകളിലെ നിലവിലെ സ്ഥിതി പരിശോധിക്കണം. ഡിപ്പോ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഡിപ്പോകൾക്ക് നൽകിയ നിർദേശങ്ങളും ഉത്തരവുകളും പരിശോധനക്കായി കമീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സബ് ഡിപ്പോകൾ മികച്ച രീതിയിൽ പരിപാലിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏതെങ്കിലും ബസ്​സ്റ്റാൻഡിൽ കുണ്ടും കുഴിയും അവശേഷിക്കുന്നുണ്ടെങ്കിൽ അത് നികത്തി നിരപ്പാക്കാൻ ഡിപ്പോ അധികൃതർക്ക് നിർദേശം നൽകിയെന്നാണ്​ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടാണ്​ കമീഷൻ തള്ളിയത്​. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. മാവേലിക്കര ജി. സാമുവേൽ നൽകിയ പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.