ഹേനയുടെ കൊലപാതകം: അപ്പുക്കുട്ടനെ ചോദ്യം ചെയ്തു

ചേർത്തല: ഭർതൃവീട്ടിലെ കുളിമുറിയിൽ നവവധുവിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്​ കാളികുളം അനന്തപുരം അപ്പുക്കുട്ടനെ (50) പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഭാര്യ കൊട്ടാരക്കര വെളിനല്ലൂർ സ്വദേശിനി ഹേന (42) കൊല്ലപ്പെട്ട കേസിൽ രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. വിശദമായി ചോദ്യംചെയ്ത ശേഷം വീണ്ടും ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ.എസ്​.പി ടി.ബി. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാഴാഴ്ച സംഭവസ്ഥലത്ത് ഒന്നുകൂടി പ്രതിയെ എത്തിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. പണം ഇടപാട്, സ്വർണം പണയംവെക്കൽ തുടങ്ങിയവയുടെ വിവരങ്ങളും ശേഖരിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട പീഡനമാണ് കൊലപാതകത്തിന്​ കാരണമെന്ന പരാതിയിലാണ്​ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവുകൾ ലഭിച്ച് നിയമോപദേശം ലഭിച്ചാൽ മാത്രമേ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുകയുള്ളൂവെന്ന്​ പൊലീസ് പറഞ്ഞു. കഴിഞ്ഞ 26ന്​ രാവിലെ 11.30നാണ് ഹേനയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളി ധന്യസാരഥ്യ രജതജൂബിലി; സ്നേഹഭവനം കൈമാറി ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യ രജതജൂബിലിയുടെ സ്നേഹാദരമായി ചേർത്തല എസ്.എൻ ട്രസ്റ്റ്​ ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് ഭവനരഹിതയായ പ്ലസ് ടു വിദ്യാർഥിനിക്കായി നിർമിച്ച സ്നേഹഭവനത്തിന്റെ ഗൃഹപ്രവേശനം വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേർന്ന് നിർവഹിച്ചു. കണിച്ചുകുളങ്ങര മാപ്പിശ്ശേരിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ യു. ജയൻ, ഹെഡ്മിസ്ട്രസ് സീന, പി.ടി.എ പ്രസിഡന്‍റ്​ സിബി നടേശ്, പഞ്ചായത്ത് അംഗം പി.ജെ. സജിമോൻ എന്നിവർ പങ്കെടുത്തു. തറക്കല്ലിട്ട് മൂന്നുമാസത്തിനകമാണ്​ വീട്​ പൂർത്തിയാക്കിയത്​. APL snehabhavanam ചേർത്തല എസ്.എൻ ട്രസ്റ്റ്​ ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് ഭവനരഹിതയായ പ്ലസ് ടു വിദ്യാർഥിനിക്കായി നിർമിച്ച സ്നേഹഭവനത്തിന്റെ ഗൃഹപ്രവേശനം എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേർന്ന് നിർവഹിക്കുന്നു ഡി.വൈ.എഫ്​.ഐ പന്തംകൊളുത്തി പ്രകടനം ആലപ്പുഴ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾ ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഭവത്തിൽ സമഗ്രാനേഷണം വേണമെന്നും ആവശ്യപ്പെട്ട്​ ബ്ലോക്ക്​ കേ​ന്ദ്രങ്ങളിൽ​ ഡി​.വൈ.എഫ്​.ഐ പന്തംകൊളുത്തി പ്രകടനം നടത്തി. ആലപ്പുഴ നഗരത്തിൽ ചെത്തുതൊഴിലാളി യൂനിയൻ ഓഫിസിൽനിന്ന്​ ആരംഭിച്ച പ്രകടനം സീറോ ജങ്​ഷനിൽ സമാപിച്ചു. ജില്ല സെക്രട്ടറി അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ശ്വേത എസ്. കുമാർ, ജി. ശ്രീജിത്ത്, ആർ. അനസ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ ജില്ല പ്രസിഡന്റ് ജയിംസ് ശാമുവേലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി. ശ്യാംകുമാർ ചേർത്തലയിലും എസ്. സുരേഷ്കുമാർ ഹരിപ്പാട്ടും ഉദ്ഘാടനം ചെയ്തു. APL dyfi alappuzha മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ്​ നടത്തിയ ആരോപണങ്ങളിൽ സമഗ്രാന്വേഷണം​ ആവശ്യപ്പെട്ട്​ ഡി​.വൈ.എഫ്​.ഐ ആലപ്പുഴയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.