ആലപ്പുഴ: പ്രവാചക നിന്ദ നടത്തി രാജ്യത്തിന്‍റെ ഐക്യവും സൗഹാർദവും മാനവിക മൂല്യങ്ങളും തകർക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം അപകടകരവും പ്രതിഷേധാർഹവുമാണെന്ന് സുന്നി മഹൽ ഫെഡറേഷൻ ആലപ്പുഴ മേഖല പ്രസിഡന്‍റ് കെ.എച്ച്. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി എ.എം. സൈഫുദ്ദീൻ എന്നിവർ പറഞ്ഞു. മുഖ്യമന്ത്രി മാറിനിൽക്കണം -ആം ആദ്മി ആലപ്പുഴ: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി തൽസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലകമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ മാർച്ച് നടത്തി. ജില്ല കൺവീനർ റോയ് മുട്ടാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയന്‍റ് സെക്രട്ടറി അശോക് ജോർജ്, ജില്ല സെക്രട്ടറി ഷിനു ജോർജ് , ജോയന്‍റ് കൺവീനർമാരായ നവീൻജി നാദമണി, ആര്യമോൾ, ഡോ. സോമൻ, ശരൺ ദേവ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ കലക്ടറേറ്റ്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് ധർണയും മാർച്ചും -രാവിലെ 10.00 ചിത്തിര കായൽ: രണ്ടാംകൃഷി വിത ഉദ്ഘാടനം, മന്ത്രി ജി.ആർ. അനിൽ-രാവിലെ 9.00 ആലപ്പുഴ വെള്ളക്കിണർ ജങ്ഷൻ: പ്രചാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംയുക്തവേദിയുടെ നേതൃത്വത്തിൽ പ്രകടനം-വൈകു. 4.00 ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ-വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.