തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കണം -ധീവരസഭ

ആറാട്ടുപുഴ: തോട്ടപ്പള്ളിയി​​ലെ കരിമണൽ ഖനനം ഉടൻ അവസാനിപ്പിക്കണമെന്ന് അഖില കേരള ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിലെ വീടുകളുടെ അടിയിലെ മണ്ണാണ് തോട്ടപ്പള്ളി പൊഴിമുഖ​ത്തെ ഗർത്തത്തിലേക്ക് ഒഴുകി എത്തുന്നത്. വലിയഴീക്കൽ പാലത്തിന്‍റെ പ്രയോജനം ലഭിക്കാൻ തൃക്കുന്നപ്പുഴ - വലിയഴീക്കൽ റോഡിൽ അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ബിജു ജയദേവ് (പ്രസി.), ഇ. പ്രസന്നൻ (വൈ. പ്രസി.), സുധിലാൽ തൃക്കുന്നപ്പുഴ (സെക്ര.), മനോഹരൻ (ജോ. സെക്ര.), ബി. രവീന്ദ്രൻ (ഖജാൻജി), അനിൽ ബി. കളത്തിൽ (സംസ്ഥാന കൗൺസിൽ അംഗം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.