ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഹൃദ്രോഗ ചികിത്സ സംബന്ധിച്ച് ചർച്ച ചെയ്യുന്ന അന്തർദേശീയ ശിൽപശാല ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കും. പൊതുസമ്മേളനം രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യസന്ദേശം നൽകും. ഹൃദ്രോഗ വിദഗ്ധർക്കും ഫിസിഷ്യൻമാർക്കും ഹൃദയ ചികിത്സ രംഗത്തെ നവീനമാതൃകകൾ പഠിക്കുന്നതിനും അവയുടെ പരിചരണവും പ്രയോഗ രീതിയും പ്രാവർത്തികമാക്കുന്നതിനും ശിൽപശാല സഹായിക്കുമെന്ന് ചെയർമാൻ പി.എം. സെബാസ്റ്റ്യൻ, ഡോ. കെ.എം. ചെറിയാൻ, വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ, മാനേജിങ് ഡയറക്ടർ ഫാ.അലക്സാണ്ടർ കൂടാരത്തിൽ, ഡോ. സുനിൽ അഗർവാൾ, ഡോ. കെ.എ. ദേവരാജൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.