ആലപ്പുഴ: മാനദണ്ഡം പാലിക്കാതെ ജില്ല ഹോമിയോ ആശുപത്രിയിൽ താൽക്കാലിക ഫിസിയോതെറപ്പിസ്റ്റ് നിയമനം നടന്നതായി പരാതി. റാങ്ക്ലിസ്റ്റ് മറികടന്ന് മറ്റൊരാളെ നിയമിച്ചതിനെതിരെ ഫിസിയോതെറപ്പിസ്റ്റ് ആഷിഖ് ഹൈദർ അലിയാണ് പരാതി നൽകിയത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് ജില്ല ഹോമിയോ ഓഫിസിൽനിന്ന് ഫോണിലേക്ക് മിസ്ഡ് കാൾ എത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തിരിച്ചുവിളിച്ചപ്പോൾ സെക്ഷനിൽ ആളില്ലെന്നും രാവിലെ വിളിക്കാനുമാണ് മറുപടി. പിറ്റേന്ന് രാവിലെ ജില്ല മെഡിക്കൽ ഓഫിസറെ കണ്ടപ്പോഴാണ് രണ്ടാഴ്ചത്തെ താൽക്കാലിക ഒഴിവിലേക്കാണ് നിയമനമെന്ന് അറിഞ്ഞത്. എംപ്ലോയ്മെന്റ് വഴി നിയമനം ലഭിച്ചയാൾ അപകടത്തിൽപെട്ട് രണ്ടാഴ്ച മെഡിക്കൽ അവധിയിലായതിനാൽ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറെ കണ്ട് ജോലിക്ക് കയറാനും നിർദേശിച്ചു. ഇതനുസരിച്ച് എത്തിയപ്പോഴാണ് ഇതേദിവസം മറ്റൊരാൾക്ക് നിയമനം നൽകിയ വിവരം അറിഞ്ഞത്. രണ്ടുമാസം മുമ്പ് നടത്തിയ ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റിൽനിന്നായിരുന്നു നിയമനം. ഇതിൽ രണ്ടാംറാങ്കുകാരനായ ആഷിഖിന് ഔദ്യോഗിക അറിയിപ്പ് നൽകാതെ അടുത്തയാളെ നിയമിച്ചതിനെതിരെ മുഖ്യമന്ത്രി, തൊഴിൽമന്ത്രി, ഡി.എം.ഒ (ഹോമിയോ) എന്നിവരടക്കമുള്ളവർക്ക് പരാതി നൽകി. ഡെങ്കിപ്പനി ബോധവത്കരണ ക്ലാസുകള്‍ക്ക് തുടക്കം ആലപ്പുഴ: ജില്ല സാക്ഷരത മിഷൻ നടപ്പാക്കുന്ന ആരോഗ്യ സാക്ഷരത പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ക്ലാസുകൾ നയിക്കുന്ന സാക്ഷരത പ്രേരക്മാര്‍ക്കുള്ള പരിശീലനവും നടന്നു. ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.