പ്രവാചകനിന്ദ: നാളെ പ്രതിഷേധ സംഗമം

അമ്പലപ്പുഴ: മുഹമ്മദ്‌ നബിയെ നിന്ദിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ മൗനം ദീക്ഷിക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അമ്പലപ്പുഴ താലൂക്ക്​ ദക്ഷിണമേഖല ജമാഅത്ത് അസോസിയേഷൻ ആഹ്വാനം ചെയ്തു. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക്​ 1.30ന് മേഖലയിലെ എല്ലാ ജുമാ മസ്ജിദുകൾക്ക് മുന്നിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. ആലോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ്​ സി.എ. സലിം ചക്കിട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം എം. മാക്കിയിൽ, അഡ്വ എ. നിസാമുദ്ദീൻ, അബ്ദുൽ വഹാബ് പറയൻതറ, ഇബ്രാഹീംകുട്ടി വിളക്കേഴം, മനാഫ് പഴയങ്ങാടി, ബഷീർ പോളക്കുളം, സഈദ് കണ്ണാടിച്ചിറ, ഷരീഫ് മൂത്തേടം, മുഹമ്മദ്‌ കോയ, ഷഫീഖ്, ഇബ്രാഹീംകുട്ടി പഴയങ്ങാടി, ബഷീർ കണ്ണാങ്കര തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.