പൂച്ചാക്കൽ: പെരുമ്പളം പാലം 2023 ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കൽ എത്രയും വേഗം പൂർത്തീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകി. വേഗത്തിൽ നിർമാണ പ്രവർത്തനം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. ആശ, ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശോഭന ടീച്ചർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. ചിത്രം : പെരുമ്പളം പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.