മേഖല സമ്മേളനങ്ങൾക്ക്​ തുടക്കം

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂനിയൻ ആസ്ഥാനമന്ദിര നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുമണ്ഡപത്തി‍ൻെറയും ടി.കെ. മാധവ പ്രതിമയുടെയും സമർപ്പണവും പുതുതായി പണികഴിപ്പിച്ച കൺവെൻഷൻ ഹാളി‍ൻെറയും നവീകരിച്ച ഓഫിസി‍ൻെറയും ഉദ്ഘാടനവും 10 മുതൽ 14 വരെ നടക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ വെള്ളാപ്പള്ളി, മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺകുമാർ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ പ്രചാരണാർഥം യൂനിയൻ മേഖല സമ്മേളനങ്ങൾ ആരംഭിച്ചു. ആദ്യ മേഖല സമ്മേളനം മാവേലിക്കര ടൗൺ മേഖലയിൽ നടന്നു. യൂനിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ ജോയന്‍റ്​ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമരാജൻ, സുരേഷ് പള്ളിക്കൽ, മേഖല ചെയർമാൻ അജി പേരാത്തേരിൽ, മുനിസിപ്പൽ കൗൺസിലർ സജീവ് പ്രായിക്കര, വനിത സംഘം കൺവീനർ സുനി ബിജു, മേഖല കൺവീനർ ഉഷ ഷാജി, പത്മിനി ശിവദാസ്, നവീൻ വി. നാഥ്, സുബിൻ, ടി.വി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രം മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂനിയൻ മാവേലിക്കര ടൗൺ മേഖല സമ്മേളനം യൂനിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.