ആലപ്പുഴ: ആഗോള താപനത്തിന്റെ കൊടുംവിപത്തിൽനിന്നും ഭൂമിയെയും മനുഷ്യനടക്കമുള്ള മറ്റു ജീവജാലങ്ങളെയും സുരക്ഷിതമാക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, ഇത് നാം ഓരോരുത്തരുടെയും കടമയും സംസ്ക്കാരവുമാക്കണമെന്നും എ. എം. ആരിഫ് എം. പി അഭിപ്രായപ്പെട്ടു. പരിസ്ഥിതി ദിനാചരണ ഭാഗമായി, പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദ്. എ, ആലപ്പുഴ പാം ബീച്ചിൽ സംഘടിപ്പിച്ച കേരവൃക്ഷത്തൈ നടീലും, വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാം ബീച്ച് മാനേജിങ് ഡയറക്ടർ റോയി. പി. തീയോച്ചൻ, മത്സ്യഫെഡ് ജില്ല മാനേജർ ബി. ഷാനവാസ്, ജോണി മുക്കം, ഫോർവേഡ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. (ആലപ്പുഴ പാം ബീച്ചിൽ സംഘടിപ്പിച്ച കേരവൃക്ഷത്തൈ നടീലും, വിതരണ ഉദ്ഘാടനവും എ. എം. ആരിഫ് എം. പി നിർവഹിക്കുന്നു) apl am arif
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.