മാന്നാർ: കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയും എട്ടാം വാർഡ് എ.ഡി.എസും സംയുക്തമായി പരിസ്ഥിതിദിനം ആചരിച്ചു. എ.ഡി.എസ് പ്രസിഡന്‍റ് ഇന്ദിര കുമാരി അധ്യക്ഷത വഹിച്ചു. ഹരിത സേനാംഗങ്ങളായ ചന്ദ്രമതി, മണി മുരുകൻ എന്നിവരെ മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ വത്സല ബാലകൃഷ്ണൻ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് എൽ.പി. സത്യപ്രകാശ് പരിസ്ഥിതിദിന സന്ദേശം നൽകി. രാധ മീനത്തേതിൽ, വി.വി. രാമചന്ദ്രൻ നായർ, വീണ രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.