മത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ച സ്ഥലം എം.പി സന്ദർശിച്ചു

അമ്പലപ്പുഴ: കടൽത്തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ച സ്ഥലം എ.എം. ആരിഫ് എം.പി സന്ദർശിച്ചു. പുറക്കാട് കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് സൂക്ഷിച്ചിരുന്ന കാട്ടൂർ അരശർകടവിൽ ജോയിയുടെ കയർ എന്ന പേരുള്ള വീഞ്ച് വള്ളവും പുന്നപ്ര പുതുവൽ വർഗീസിന്‍റെ അത്ഭുത മാതാവ് എന്ന ഫൈബർ വള്ളവുമാണ് ശനിയാഴ്ച പുലർച്ച കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. വള്ളങ്ങൾക്ക് ബോധപൂർവം തീയിട്ടതായാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് എം.പി പറഞ്ഞു. കുറ്റവാളികളെ അടിയന്തരമായി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് എം.പി പറഞ്ഞു. (മത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ച സ്ഥലം എ.എം. ആരിഫ് എം.പി സന്ദർശിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.