'ഒരേയൊരു ഭൂമി'ക്ക്​ തണലൊരുക്കാം

blurb ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ഓരോ വൃക്ഷത്തൈ നടുകയെന്ന രീതിയിലാണ്​ സ്കൂളുകളിൽ പരിപാടി ആലപ്പുഴ: 'ഒരേയൊരു ഭൂമി' സന്ദേശമുമായി നാടെങ്ങും വൃക്ഷത്തൈകൾ നട്ട്​ പരിസ്ഥിതി ദിനം ആചരിച്ചു. അവധി ദിനമായതിനാൽ സർക്കാർ ഓഫിസുകളിലും സ്കൂൾ വളപ്പുകളിലും ഇക്കുറി വൃക്ഷത്തൈ നടീൽ കാര്യമായുണ്ടായില്ല. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിലാണ്​ പരിപാടി ഒരുക്കിയത്​. വീട്ടുമുറ്റത്ത്​ ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും നട്ടാണ്​ ​പ്രകൃതിക്കൊപ്പം​ ചേർന്നത്​. ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ഓരോ വൃക്ഷത്തൈ നടുകയെന്ന രീതിയിലാണ്​ സ്കൂളുകളിൽ പരിപാടി നടത്തുന്നത്​. ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാകിരണം മിഷൻ ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പിറന്നാൾ ദിനത്തിലെ എട്ടു കുട്ടികൾ ചേർന്ന്​ സ്കൂൾ പരിസരത്ത് മാവ്, പ്ലാവ്, മഹാഗണി, പേര എന്നിവയുടെ തൈ നട്ട് പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു. 'പിറന്നാൾ കാവ്' പേരിലായിരുന്നു​ പരിപാടി​. സ്കൂൾ സീനിയർ അധ്യാപകൻ കെ.ജി. മധുസൂദനൻപിള്ള, അധ്യാപകരായ രേഖ പ്രസാദ്, ശാന്തി, രേഖ വിനോദ് എന്നിവർ പങ്കെടുത്തു. ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടാണ്​ പരിസ്ഥിതി ദിനാചരണം നടത്തിയത്​. 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' കാമ്പയിന്‍റെ ഭാഗമായി മുന്‍ നഗരസഭ അധ്യക്ഷന്മാരുടെ ​സ്മരണക്കായി നട്ടുവളർത്തുന്ന ഓർമമരങ്ങൾക്ക്​ ആദരമർപ്പിച്ച്​ ഒരാഴ്ച നീളുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ടു. ജൂണ്‍ 10ന് നഗരത്തിലെ മുഴുവന്‍ സ്കൂളിലും പരിസ്ഥിതി അസംബ്ലികള്‍ ചേര്‍ന്ന് ബോധവത്​കരണ ക്ലാസും ശുചിത്വ പ്രതിജ്ഞയെടുക്കലും നടക്കും. ശതാബ്ദി മന്ദിരത്തിലെ വൃക്ഷത്തൈ നടീല്‍ ഉദ്​ഘാടനം നഗരസഭ അധ്യക്ഷ സൗമ്യരാജ് നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, വികസന സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷ ബിന്ദു തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷ ആര്‍. വിനിത, കൗണ്‍സിലര്‍മാരായ ബി. നസീര്‍, ജ്യോതി പ്രകാശ്, ഹെലന്‍ ഫെര്‍ണാണ്ടസ്, ആര്‍. രമേശ്, സിമി ഷാഫിഖാന്‍, നജിത ഹാരിസ്, കൃഷി ഓഫിസര്‍ സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തു. ആലപ്പുഴ ചടയംമുറി സ്മാരകത്തിന്​ മുന്നിൽ മുൻ എം.എൽ.എ യു.എസ്​. ശശിയുടെ പേരിൽ ഓർമമരം നട്ട്​ എ.ഐ.ടി.യു.സി പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് നിർവഹിച്ചു. ജില്ല സെക്രട്ടറി ഡി.പി. മധു അധ്യക്ഷത വഹിച്ചു. എ.എം. ഷിറാസ്, ബി. നസീർ, എസ്​. ഷെരീഫ്, എൻ.ആർ. അജയൻ എന്നിവർ പങ്കെടുത്തു. box വൃക്ഷസമൃദ്ധിക്ക്​ തുടക്കം; ആറുലക്ഷം തൈ വിതരണം ചെയ്തു ആലപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പും വനംവകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന സാമൂഹിക വനവത്​കരണ പദ്ധതിയായ വൃക്ഷസമൃദ്ധിയുടെ ജില്ലതല ഉദ്ഘാടനം വെണ്മണി മാർത്തോമ പാരിഷ് ഹാളിൽ ജില്ല പഞ്ചായത്ത് അംഗം മഞ്ജുള ദേവി നിർവഹിച്ചു. പരിസ്ഥിതി ദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറികളിൽ ഉൽപാദിപ്പിച്ച ആറ് ലക്ഷം വൃക്ഷത്തൈകളാണ്​ വിതരണം ചെയ്തത്​. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു. തൈ വിതരണ ഉദ്ഘാടനം വെണ്മണി പഞ്ചായത്ത്‌ പ്രസിഡന്റ് ടി.സി. സുനിമോൾ നിർവഹിച്ചു. ഡി.എഫ്.ഒ. കെ. സജി പദ്ധതി വിശദീകരിച്ചു. ജില്ല പ്രോഗ്രാം കോഓഡിനേറ്റർ ജി.പി. ശ്രീജിത്ത്, മുളക്കുഴ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ പി.ആർ. രമേശ്‌ കുമാർ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പുഷ്പലത മധു, കെ.ആർ. മുരളീധരൻ പിള്ള, എൻ. പത്മാകരൻ, എം.ജി. ശ്രീകുമാർ, പി.വി. സജിൻ, ആശ വി. നായർ, ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻമാരായ അനിൽ ജോർജ്, സൗമ്യ റെനി, സൂര്യ അരുൺ, ഗ്രാമപഞ്ചായത്ത്‌ അംഗം പി. രാധമ്മ, ബി.ഡി.ഒ എസ്. ബീന, ജോയന്‍റ്​ ബി.ഡി.ഒ കെ. വിനീത, സി.ഡി.എസ് ചെയർപേഴ്സൻ കെ. സുധർമ, പഞ്ചായത്ത്‌ സെക്രട്ടറി സ്നേഹജ ഗ്ലോറി, വനം വകുപ്പ് ഉദ്യോഗസ്ഥരായ ജോൺ, പി. മധുസൂദനൻ, സജി മോൻ എന്നിവർ പങ്കെടുത്തു. APL alappuzha municipality ശതാബ്ദി മന്ദിരത്തിലെ വൃക്ഷത്തൈ നടീല്‍ ഉദ്​ഘാടനം ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് നിർവഹിക്കുന്നു APL pirnal kavu ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ ചേർ​ന്ന്​ പരിസ്ഥിതി ദിനത്തിൽ വൃക്ഷ​ത്തൈകൾ നട്ട്​ ഒരുക്കിയ പിറന്നാൾ കാവ്​ p2 lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.