പരിസ്ഥിതി പരിവർത്തന പദയാത്ര

അമ്പലപ്പുഴ: ആരോഗ്യ- പരിസ്ഥിതി- ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിവർത്തന പദയാത്ര നടത്തി. ഫലവൃക്ഷങ്ങളുടെ വിത്ത് അടങ്ങിയ പേപ്പർ പേനകൾ, വൃക്ഷത്തൈകൾ എന്നിവ വിതരണം ചെയ്തു. ഡോ. കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. പുന്നപ്ര ജ്യോതികുമാർ ദിനാചരണ സന്ദേശം നൽകി. എസ്. ഹാരിസ് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. ഹംസ എ. കുഴുവേലി, അനിൽ വെള്ളൂർ, യു. നിധിൽ കുമാർ, പി. അശോകകുമാരി, അഡ്വ. പ്രദീപ്‌ കൂട്ടാല, ദേവൻ പി. വണ്ടാനം തുടങ്ങിയവർ സംസാരിച്ചു. കൃപ സംഘടിപ്പിച്ച ഡോ. കെ.ജി. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു apl kripa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.