ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ആരോഗ്യ മേള 2022ന് തുടക്കമായി. 13ന് സമാപിക്കും. മേളയുടെ ഭാഗമായി സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ റാലി, ജീവിതശൈലീരോഗ നിർണയ ക്ലിനിക് തുടങ്ങിയവ നടക്കും. ശനിയാഴ്ച വൈകീട്ട് നടന്ന വിളംബര റാലിക്ക് ശേഷം എം.എസ്. അരുൺകുമാർ എം.എൽ.എ ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി അധ്യക്ഷത വഹിച്ചു. ചുനക്കര സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എസ്. അനിൽകുമാർ വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ഹാഷിർ, കെ. സുമ, ആർ. സുജ, അംഗങ്ങളായ ശ്യാമളദേവി, ശാന്തി സുഭാഷ്, കെ. വിജയൻ, ജി. പുരുഷോത്തമൻ, ബി.ഡി.ഒ ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു. എട്ടിന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടക്കും. 13ന് വൈകീട്ട് മൂന്നിന് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോട്ടോ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ആരോഗ്യ മേള എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.