ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് പരിസ്ഥിതി സംരക്ഷണ മത്സരം സംഘടിപ്പിക്കുന്നു. പ്രാദേശിക പരിസ്ഥിതി സംരക്ഷണ സംഘങ്ങളിലെ പങ്കാളിത്തം, ഓഫിസ് / വീടിന് സമീപം വൃക്ഷത്തൈകൾ നട്ടുവളർത്തുക, ടെറസിൽ പൂന്തോട്ട നിർമാണം, പേപ്പർ പ്രിന്‍റിങ് പരമാവധി ഒഴിവാക്കി ഡിജിറ്റൽ കോപ്പി ഉപയോഗിക്കാനുള്ള പോളിസി രൂപവത്കരണം, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഹരിത ടീം പ്രവർത്തനം സജ്ജമാക്കൽ, വൃക്ഷത്തൈകൾ നട്ടുവളർത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഞായർ, തിങ്കൾ ദിവസങ്ങളിൽ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങളാണ് മത്സരത്തിൽ പരിഗണിക്കുക. ഇവയുടെ വിശദീകരണവും ഫോട്ടോ അല്ലെങ്കിൽ വിഡിയോയും ജൂൺ 10നകം competitionsdmohalpy@gmail.com എന്ന വിലാസത്തിൽ നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന മാതൃകകൾക്ക് സമ്മാനവും പ്രശംസപത്രവും നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.