ആലപ്പുഴ: പ്രതീക്ഷിച്ചതിലും ആറുമണിക്കൂർ മുമ്പ് മേൽപാലത്തിന്‍റെ കോൺക്രീറ്റിങ് പൂർത്തിയായതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ഗതാഗതനിയന്ത്രണം പിൻവലിച്ചു. വാഹനങ്ങൾ ഓടിത്തുടങ്ങി. ജ്യോതി ജങ്ഷനും പാറശ്ശേരിക്കും ഇടയിലെ ഫ്ലൈ ഓവറിന്‍റെ സ്ലാബ് കോൺക്രീറ്റിങ്ങാണ് പറഞ്ഞ സമയത്തിനുംമുമ്പേ പൂർത്തിയാക്കിയത്. കോൺക്രീറ്റിങ്ങിന്‍റെ ജോലിക്ക് ശനിയാഴ്ച പുലർച്ച അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എമർജൻസി വാഹനങ്ങളടക്കം വഴിതിരിച്ചുവിട്ട് ക്രമീകരണം ഒരുക്കിയാണ് ജോലികൾ ആരംഭിച്ചത്. രാവിലെ 11ന് പണി തീർന്നു. തുടർന്നാണ് ഗതാഗതനിയന്ത്രണം പിൻവലിച്ച് വാഹനങ്ങൾ കടത്തിവിട്ടത്. നവീകരണത്തിന്‍റെ ഭാഗമായി ദീർഘദൂരവാഹനങ്ങളും ചരക്കുവാഹനങ്ങളും അമ്പലപ്പുഴ-തിരുവല്ല പാതയെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്. അതേസമയം, സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് നിലവിലെ ഗതാഗതനിയന്ത്രണം പുനഃക്രമീകരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ, സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവക്ക് രാവിലെ എട്ടുമുതൽ 10 വരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയും സഞ്ചരിക്കാൻ യാത്രാനുമതിയുണ്ട്. ഏഴിന് ഗതാഗതനിരോധനം ആലപ്പുഴ: എ.സി റോഡിൽ നസ്രത്ത് ജങ്ഷനിലെ മേൽപാലത്തിന്‍റെ കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഏഴിന് പുലർച്ച മൂന്നുമുതൽ വൈകീട്ട് അഞ്ചുവരെ ഗതാഗതനിരോധനം. ഇതിലൂടെ പോകേണ്ട എമർജൻസി വാഹനങ്ങൾ, സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ളവ മങ്കൊമ്പ്-ചമ്പക്കുളം-എസ്.എൻ കവല വഴിയും മങ്കൊമ്പ്-ചമ്പക്കുളം-പൂപ്പള്ളി വഴിയും ആലപ്പുഴക്കും ചങ്ങനാശ്ശേരിയിൽനിന്നും വാഹനങ്ങൾ കൈനകരി-പൂപ്പള്ളി-ചമ്പക്കുളം-മങ്കൊമ്പ് വഴിയും പോകണം. APL concreate ac road എ.സി റോഡിൽ ജ്യോതി ജങ്ഷനും പാറശ്ശേരിക്കും ഇടയിൽ നിർമിക്കുന്ന മേൽപാലത്തിന്‍റെ കോൺക്രീറ്റിങ് പൂർത്തിയായപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.