ആലപ്പുഴ: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾ എതിർക്കുന്നതിന്റെ പേരിൽ ലക്ഷദ്വീപ് നിവാസികളെ മുഴുവൻ ശത്രുക്കളായി കാണുന്ന സമീപനം ഉപേക്ഷിക്കണമെന്ന് എ.എം. ആരിഫ് എം.പി. ദ്വീപിലേക്കുള്ള പ്രധാന യാത്രാമാർഗമായ കപ്പൽ സർവിസുകൾ ഗണ്യമായി വെട്ടിക്കുറച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി, ബേപ്പൂർ, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് സർവിസ് നടത്തിയ ഏഴ്കപ്പലുകളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. കപ്പൽ സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന് ഷിപ്പിങ് മന്ത്രി സർബാനന്ദ സോനേവാൾ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ എന്നിവർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.