ആലപ്പുഴ: നിയന്ത്രണമുള്ള ദിവസം മദ്യവില്‍പന നടത്തുന്നതിനിടെ യുവാവ് പിടിയില്‍. ആലപ്പുഴ ബീച്ച് -വാടയ്ക്കൽ റോഡിൽ ഇ.എസ്.ഐ ജങ്ഷനു സമീപം ആലപ്പുഴ മുനിസിപ്പാലിറ്റി റെയിൽവേ സ്റ്റേഷൻ വാർഡിൽ കാക്കിരിവീട്ടിൽ അനീഷിനെയാണ് (40)എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിലും സ്കൂട്ടറിലുമായി 38 കുപ്പികളിലായി സൂക്ഷിച്ച 19 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. മദ്യവിൽപനയിലൂടെ ലഭിച്ച 4200 രൂപയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്‍റിവ് ഓഫിസർമാരായ ബാബു, ജഗദീശൻ, കെ.എസ്. അലക്സ്, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, റെനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധനലക്ഷ്മി എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. പടം എക്സൈസ് പിടികൂടിയ അനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.