അമ്പലപ്പുഴ: കിണുങ്ങിയും ചിണുങ്ങിയും സ്കൂള്‍ മുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് കോഴികളിയും പരുന്താട്ടവും കൗതുകമായി. പുന്നപ്ര ഗവ. ജെ.ബി സ്കൂളിലാണ് പ്രവേശനോത്സവം വേറിട്ട കാഴ്ചയായത്. സ്കൂളിന്‍റെ പ്രധാന കവാടത്തില്‍നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പുന്നപ്ര കണ്ണകി കലാവേദിയുടെ കലാകാരന്മാർ പരുന്താട്ടവും കോഴി വേഷവുമായാണ് വിദ്യാർഥികളെ സ്വീകരിച്ചത്. ഇതിനൊപ്പം തിരുവാതിര, ഒപ്പന, കോൽക്കളി വേഷമണിഞ്ഞെത്തിയ കുട്ടികളും കൂടിയതോടെ സ്കൂൾ വളപ്പ് ഉത്സവലഹരിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. ബിജുമോൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ടി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. ഷീജ, ബ്ലോക്ക് അംഗം സതി രമേശൻ, പുന്നപ്ര എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ്, ഹെഡ്മാസ്റ്റർ എം.എം. അഹമ്മദ് കബീർ, എസ്.എം.സി വൈസ് ചെയർമാൻ ആർ. രജികുമാർ, സീനിയർ അസിസ്റ്റന്‍റ് വൈ. സാജിദ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പുന്നപ്ര ഗവ. ജെ.ബി സ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച കോഴികളിയും പരുന്താട്ടവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.