അരൂർ: സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഇഹ്‌യാ ഉൽ ഇസ്ലാം ഗവ. എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഡി.വൈ.എഫ്.ഐ ചന്തിരൂർ മേഖല കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ 130 വിദ്യാർഥികൾക്കാണ് നോട്ട്ബുക്കുകളും പെൻസിലുകളും അടങ്ങുന്ന പഠനോപകരണങ്ങൾ നൽകിയത്. പഞ്ചായത്ത് അംഗം സിനി മനോഹരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും കേരള സംസ്ഥാന യുവജന കമീഷൻ അംഗവുമായ അഡ്വ. ആർ. രാഹുൽ പഠനോപകരണ വിതരണോദ്‌ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സതീത മാമു, ജില്ല വൈസ് പ്രസിഡന്റ് വി.കെ. സൂരജ്, ജില്ല കമ്മിറ്റി അംഗം എൻ. നിഷാന്ത്, പഞ്ചായത്ത് അംഗങ്ങളായ ഇ.ഇ. ഇഷാദ്, സീനത്ത് ഷിഹാബുദ്ദീൻ, സീനിയർ അധ്യാപിക സജ്‌ന നൗഷാദ്, കെ.ബി. ബിബിൻ, പി.പി. രാഹുൽ, എം. സിറാജ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം ഇഹ്‌യാ ഉൽ ഇസ്ലാം ഗവ. എൽ.പി സ്കൂളിൽ പഠനോപകരണ വിതരണോദ്‌ഘാടനം അഡ്വ. ആർ. രാഹുൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.