അമ്പലപ്പുഴ: ആശുപത്രിയിൽ ഡോക്ടർ എത്തുന്നില്ലെന്ന പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പിന്‍റെ മിന്നൽ പരിശോധന. പരിശോധനയിൽ പരാതി ശരിയെന്ന് തെളിഞ്ഞു. കഞ്ഞിപ്പാടത്ത് പ്രവർത്തിക്കുന്ന അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഡി.എം.ഒ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. ഇവിടെ രണ്ട് ഡോക്ടർമാരെയാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, വർക്കിങ് അറേഞ്ചുമെന്‍റിലെത്തിയിരിക്കുന്ന ഡോക്ടർ പതിവായി എത്താറില്ലെന്നും എത്തുന്ന ദിവസങ്ങളിൽ ഒ.പി സമയം കഴിഞ്ഞും മണിക്കൂറുകൾക്കുശേഷമാണ് എത്തുന്നതെന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇതോടെയാണ് മിന്നൽ പരിശോധന നടന്നത്. പരിശോധനക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ ഡോക്ടർ ആശുപത്രിയിൽ ഇല്ലായിരുന്നു. ഗ്രാമീണ മേഖലയായ കഞ്ഞിപ്പാടത്തെ ഈ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രതിദിനം നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. കഞ്ഞിപ്പാടം, വൈശ്യംഭാഗം, കൊപ്പാറക്കടവ്, കട്ടക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽനിന്നടക്കം രോഗികൾ എത്തിയാലും പ്രധാന ഡോക്ടർ വരാറില്ല. ഡോക്ടർ എത്താതെ വരുന്നതോടെ സാധാരണ രോഗികളുടെ ആശ്രയം മെഡിക്കൽ കോളജ് ആശുപത്രിയോ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററോ ആണ്. ചെറിയ അസുഖങ്ങൾക്കുപോലും ഇവർ കിലോമീറ്ററുകൾ താണ്ടി മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികളോട് ഈ ഡോക്ടർ പരുഷമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.